വിദേശ രാജ്യങ്ങളിൽ വൻ വില ലഭിക്കുന്ന കഞ്ചാവ് നിർമിത ലഹരി പദാർത്ഥമായ മണാല ക്രീം കൊച്ചിയിൽ പോലീസ് പിടികൂടി.ഹിമാചൽ പ്രദേശത്തെ കുളു മണാലി മേഖലയിൽ വളരുന്ന കഞ്ചാവ് ചെടിയിൽ നിന്നും ഉല്പാദിപ്പിക്കുന്ന ക്രീം ആണ് മണാല ക്രീം എന്ന പേരിൽ വില്പന നടത്തിവന്നിരുന്നത്ഓൺലൈൻ മാധ്യമങ്ങളിലൂടെ ഉണ്ടാക്കിയ ലഹരി ഉപഭാക്താക്കളുടെ കൂട്ടായ്മ വഴിയാണ് ആവശ്യക്കാർക്ക് ലഹരി എത്തിച്ചു കൊടുക്കുന്നത് ।ലഹരിവസ്തു കൊച്ചിയിൽ എത്തിച്ച ഹിമാചൽ സ്വദേശി അമിത് ശർമ്മ ( 28 ) നെ അസി.കമ്മിഷണർ എസ് . സുരേഷിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം SHO എസ് ।സനലും ,എസ്.ഐ .സേവ്യർ ,SCPO ഗിരീഷ്‌കുമാർ ,CPO മാരായ മാഹിൻ ,സുജിത് ,മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്।പ്രതിയെ കോടതി റിമാന്റ് ചെയ്തു.
മണാല ക്രീം ഹിമാചൽ സ്വദേശി പിടിയിൽ

Leave a Reply