കൊച്ചി : എറണാകുളത്തുനിന്നും വ്യവസായിയെ മൈസൂരിൽ പെണ്ണുകാണാൻ എന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മൈസൂരിലെ വിജനമായ പ്രദേശത്ത് ഒരു വീട്ടിലെത്തിച്ചു പെൺകുട്ടിയോട് സംസാരിക്കാൻ എന്ന് പറഞ്ഞ് മുറിയിൽ കയറ്റി മുറി പുറത്ത് നിന്നും പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി നഗ്നനായി യുവതിയോടൊപ്പം ഫോട്ടോകളെടുത്ത ശേഷം കൈവശമുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപയും വിലയേറിയ വാച്ചും കവർച്ച ചെയ്തെടുക്കുകയും, ബ്ലാങ്ക് മുദ്രപത്രങ്ങളിൽ ഒപ്പിടുവിക്കുകയും ചെയ്ത ശേഷം നാദാപുരത്തെത്തിച്ചു വീണ്ടും രണ്ടു ലക്ഷം രൂപ കൂടി കൈക്കലാക്കുകയും ചെയ്യുകയും തുടർന്ന് പീഡനക്കേസിലും, മയക്കുമരുന്നുകേസിലും പെടുത്തും എന്നുപറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ട സംഭവത്തിൽ ഒളിവിൽ ആയിരുന്ന ഒന്നാം പ്രതിയെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് ജില്ല കുറ്റ്യാടി, കായക്കൊടിമടയനാർപൊയ്യിൽവീട്ടിൽഅജ്മൽഇബ്രാഹിം(32)ആണ്അറസ്റ്റിലായത്.കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിലായിരുന്നു സംഭവം. എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശി ആണ് തട്ടിപ്പിനിരയായത്. പരാതിക്കാരനും ആയി സൗഹൃദം സ്ഥാപിച്ച പ്രതികൾ മൈസൂരിൽ പെണ്ണുകാണാൻ എന്നുപറഞ്ഞ് എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വ്യാപാരിയെ മൈസൂരിലെ അജ്ഞാത സ്ഥലത്തെ വീട്ടിൽ പ്രതികൾ എത്തിച്ചു. വീട്ടിൽ പെൺകുട്ടിയും മാതാപിതാക്കളും അടക്കമുള്ള ആളുകൾ ഉണ്ടായിരുന്നു. കാര്യങ്ങൾ സംസാരിക്കുന്നതിനിടെ പെൺകുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ മുറിയിൽ കയറിയ ശേഷം പ്രതികൾ മുറി പുറത്ത് നിന്നു പൂട്ടി. ഉടനെ കർണാടക പോലീസ് എന്നുപറഞ്ഞ് കുറച്ച് പേർ വീട്ടിലെത്തുകയും മുറിക്കകത്ത് കയറി വ്യവസായിയെ ഭീഷണിപ്പെടുത്തുകയും നഗ്നഫോട്ടോകൾ എടുക്കുകയും കവർച്ച ചെയ്യുകയുമായിരുന്നു. ബ്രോക്കർമാർ എന്ന രീതിയിൽ വ്യവസായിയെ കൂട്ടിക്കൊണ്ടു പോയവർ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവർ തന്നെ ആണെന്ന് പിന്നീടാണ് മനസ്സിലായത്. ഇവരാണ് രണ്ടുലക്ഷം രൂപ നാദാപുരത്ത് വെച്ച് കൈപ്പറ്റിയത്. പീഡനക്കേസിലും, മയക്കുമരുന്നുകേസിലും പെടുത്തും എന്നുപറഞ്ഞ് തുടർന്നും പ്രതികൾ കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ ആണ് വ്യാപാരി പരാതി നൽകിയത്.കേസിലെ രണ്ടും, മൂന്നാം പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിപ്രതികൾ ഇത്തരത്തിൽ നിരവധി ആളുകളെ തട്ടിപ്പിനിരയായ ആക്കിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.എറണാകുളം എ സി പി കെ ലാൽജിയുടെ മേൽനോട്ടത്തിൽഎറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ, എസ് ഐ മാരായ അരുൾ എസ് ടി, ഫുൾജൻ, എ എസ്ഐഗോപിതുടങ്ങിയവർഅടങ്ങിയസംഘംആണ്‌അന്വേഷണംനടത്തിവരുന്നത്കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Leave a Reply