കൊച്ചി: എറണാകുളത്ത് വെച്ച്യുവതിയെഅപമാനിച്ചസംഭവത്തിലും,ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ചശേഷം വാഹനം ഉപേക്ഷിച്ച് കടക്കുകയും ചെയ്ത സംഭവത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലേക്കു നടത്തിയ അന്വേഷണത്തിൽ ഒരു പ്രതിയെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തുവൈപ്പിൻ ഞാറക്കൽ പുളിക്കതുണ്ടിയിൽ വീട്ടിൽ അലക്സ് ദേവസി(25) ആണ് അറസ്റ്റിലായത്.ഈമാസം ആദ്യം ഹൈകോർട്ട് ജംഗ്ഷന് സമീപം ഗോശ്രീ റോഡിൽ വച്ച് ബൈക്കിലെത്തി യുവതിയെ അപമാനിച്ച ശേഷം കടന്നുകളഞ്ഞ സംഭവത്തിൽ സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഒരാഴ്ച മുമ്പ് മാധവ ഫർമസി ജംഗ്ഷനിൽ വാഹന പരിശോധന ഡ്യൂട്ടിക്കിടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച സംഭവമുണ്ടായത്. വാഹനപരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാതെ വന്ന വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ ആണ് പോലീസുദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് വീഴിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടത്. തുടർന്ന് പ്രതികൾ റോഡരികിൽ ബൈക്ക് ഉപേക്ഷിച്ചു കടന്നു. ഈ രണ്ടു കേസുകളിലേക്കും പരാതിക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും, പ്രതികൾ സഞ്ചരിച്ച ബൈക്കുകളുടെ നമ്പർ കേന്ദ്രീകരിച്ചും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിൽ ആയത്.പോലീസുദ്യോഗസ്ഥനെ വാഹനം ഇടുപ്പിച്ച ശേഷം പ്രതികൾ പവർ ഹൌസ് റോഡിൽ നിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ചാണ് രക്ഷപെട്ടത്. അക്കാര്യത്തിനും കേസ് രജിസ്റ്റർ ചെയ്തിരുന്നു. പവർ ഹൌസ് റോഡിൽ നിന്നും മോഷണം ചെയ്ത ബൈക്കുമായാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ യുവതിയെ അപമാനിച്ച സമയം ഉപയോഗിച്ച ബൈക്ക് വടക്കേകരയിൽ നിന്നും മോഷണം ചെയ്തതും, പോലീസുദ്യോഗസ്ഥനെ ഇടിപ്പിച്ച ബൈക്ക് ആലുവയിൽ നിന്നും മോഷണം ചെയ്തതും ആണെന്ന് പ്രതി സമ്മതിച്ചു.മോഷണങ്ങൾക്ക് പ്രതികൾക്കെതിരെ വെവ്വേറെ എഫ് ഐ ആറുകൾ രെജിസ്റ്റർ ചെയ്തു.അലക്സിന്റെ കൂട്ടുപ്രതി യദുകൃഷ്ണൻ @ ഉണ്ണിക്കുട്ടനെ മറ്റൊരു ബൈക്ക് മോഷണകേസിൽ മുനമ്പം പോലീസും അറസ്റ്റ് ചെയ്തിരുന്നു. ടി പ്രതിയെ ഈ കേസുകളിലേക്കു അറസ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷങ്ങൾ നടത്തും.എറണാകുളം എ സി പി കെ ലാൽജിയുടെ മേൽനോട്ടത്തിൽഎറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ, എസ് ഐ മാരായ വിപിൻ കുമാർ, തോമസ്, ആനി ശിവ, അരുൾ എസ് ടി, ഫുൾജൻ, എ എസ് ഐമാരായ ഗോപി, ഗോവിന്ദൻ, എസ് സി പി ഒ മാരായ രഞ്ജിത്ത്, ശ്രീകാന്ത്, ഷിഹാബ്, സിന്ധു, ഉണ്ണി തുടങ്ങിയവർ അടങ്ങിയ സംഘം ആണ് അന്വേഷണം നടത്തിവരുന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കും
racoldwaterheater
December 5, 2020 at 6:45 amhttp://racoldwaterheater.com/