എറണാകുളം ബോട്ട് ജെട്ടി ഭാഗത്തെ ഒരു ലോഡ്ജിൽ മയക്കുമരുന്നുമായി ഒരാൾ താമസം ഉണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് ലോഡ്ജ് പരിശോധിച്ചതിനെ തുടർന്നാണ് പ്രതി അറസ്റ്റിലായത്. ലക്ഷദ്വീപ്, കൽപേനി, കുഞ്ഞിപുവക്കട വീട്ടിൽ പൂക്കോയ മകൻ 32 വയസ്സുള്ള മുഹമ്മദ് അൻസാർ ആണ് പോലീസ് പിടിയിലായത്. ലോഡ്ജ് റൂമിലെത്തി പരിശോധന നടത്തിയ പോലീസ് റൂമിലെ കട്ടിലിനടിയിൽ ഒരു മോട്ടോർ ബൈക്കിന്റെ സീറ്റ് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ലക്ഷദ്വീപിൽ നിന്നും രണ്ടു ദിവസം മുൻപ് ചികിത്സക്കെന്ന വ്യാജനെ കൊച്ചിയിലെത്തി റൂം വാടകയ്ക്കെടുത്ത പ്രതി കഞ്ചാവ് ബൈക്കിൽ ഒളിപ്പിച്ച് ലക്ഷദ്വീപിലേക്ക് കടത്താനായി ഷിപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്ത് ഇരിക്കുന്നതിനിടയിലാണ് പോലീസ് വലയിൽ ആയത്. സാധാരണഗതിയിൽ പോലീസിൽ നിന്നുള്ള NOC മേടിച്ചു വാഹനങ്ങൾ ദ്വീപിലേക്ക് കൊണ്ടുപോകുന്നത് പതിവാണ്. ആ സമയം വാഹനത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ടിയാന്റെ പരിപാടി. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ശ്രീ കെ. ലാൽജി യുടെ നിർദ്ദേശാനുസരണം സെൻട്രൽ sho എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ സെൻട്രൽ SI തോമസ്.കെ എക്സ്,ജോസഫ്, ജൂനിയർ SI ആനി, ASl ഗോപി, സീനിയർ സിപിഒമാരായ അനീഷ്, റെജി, ഷമീർ സിപിഒമാരായ രഞ്ജിത്ത്, ഇസഹാക്ക്, കൃഷ്ണകുമാർ എന്നിവർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയിരുന്നു.. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Leave a Reply