അടിമാലി.കെണിയില്‍ പെടുത്തി പിടികൂടിയ പുലിയെ കൊന്ന് ഇറച്ചി പങ്കിട്ടെടുത്ത 5 അംഗ സംഘം അറസ്റ്റില്‍. മാങ്കുളം മുനിപാറ കൊള്ളികൊളവില്‍ വിനോദ്(45),ബേസില്‍ ഗാര്ഡന് വി.പി. കുര്യാക്കോസ് (74), പെരുമ്പന്‍കുത്ത് ചെമ്പന്‍ പുരയിടത്തില്‍ സി.എസ് ബിനു (50), മാങ്കുളം മലയില്‍ സലി കുഞ്ഞപ്പന് (54), വടക്കുംചാലില്‍ വിന്‍സന്റ് (50) എന്നിവരെ ആണ് വനപാലകര്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.കേസില്‍ ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തില്‍ കെണി ഒരുക്കി അഞ്ചംഗ സംഘം പുലിയെ പിടിക്കുകയായിരുന്നു. 6 വയസ്സുള്ള ആണ് പുലിയെ ആണ് പിടികൂടിയത്.പുലിയെ കൊന്ന് മാംസം 5 പേര് വീതിച്ചെടുത്തു. ഇതു സംബന്ധിച്ച് വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിനോദിന്റെ വീട്ടില്‍ നിന്ന് പുലിതോലും ഇറച്ചിക്കറിയും പിടിച്ചെടുത്തു.
പിന്നീടുള്ള അന്വേഷണത്തില്‍ മറ്റ് 4 പ്രതികളും അറസ്റ്റില്‍ ആയി.10 കിലോ പുലിയുടെ മാംസം ഇവരില്‍ നിന്നും കണ്ടെത്തി.റേഞ്ച് ഓഫീസര്‍ വി.ബി.ഉദയസൂര്യന്, ഫോറസ്റ്റ് ദ്യോഗസ്ഥരായ അജയഘോഷ്, ദിലീപ് ഖാന് ,ജോമോന്, അഖില്‍,ആല്ബിന് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇരുമ്പ് കേബിള്‍ ഉപയോഗപ്പെടുത്തിയാണ് കെണി ഒരുക്കിയത്.പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Leave a Reply