എറണാകുളം ജനറൽ ആശുപത്രിയിൽ ഓ പി ടിക്കറ്റ് എടുക്കാൻ വന്ന 76 വയസ്സുള്ള തൃക്കാക്കര സ്വദേശിനിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തമിഴ്നാട് സേലം വെള്ളൂർ കരയിൽ രാജുവിന്റെ ഭാര്യ 38 വയസ്സുള്ള ദേവിയാണ് പോലീസ് പിടിയിലായത്. 25 01 2021 തിയതിയിലാണ് പരാതിക്കാരിയുടെ രണ്ടര പവൻ വരുന്ന മാല പ്രതി മോഷണം ചെയ്യാൻ ശ്രമിച്ചത്. മോഷണശ്രമം നടന്ന സമയം സംഭവം രണ്ടു ചെറുപ്പക്കാർ കാണുകയും ഇതറിഞ്ഞ പ്രതി അവിടെ നിന്നും കടന്നു കളയുകയും ചെയ്തു. ചെറുപ്പക്കാർ നൽകിയ വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തിൽ ഹോസ്പിറ്റൽ പരിസരത്ത് നിന്ന് തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. തുടക്കത്തിൽ കുറ്റം നിഷേധിച്ച പ്രതി പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയശങ്കറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മാരായ വിബിൻ കുമാർ,തോമസ് പള്ളൻ, വിദ്യ.ജി scpo സിന്ധു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
പ്രായമുള്ള സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ് സ്ത്രീ പിടിയിൽ

Leave a Reply