ഇന്ന് (03/02/2021) രാവിലെ ഒമ്പതര മണിക്ക് ഹൈക്കോടതിയിൽ എത്തിയ ബഹുമാനപ്പെട്ട ജസ്റ്റിസിന്റെ ഔദ്യോഗിക വാഹനം തടഞ്ഞു നിർത്തി വാഹനത്തിലേക്ക് കറുത്ത പെയിന്റ് ഒഴിച്ച്, ജസ്നയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ച് “ഇത് ഒളിച്ചോട്ടം അല്ല കൊലപാതകമാണ് “എന്ന ഫ്ലക്സ് ബോർഡും കാണിച്ച രഘുനാഥൻ ആർ നായർ 55 വയസ്സ് s/o രാമൻപിള്ള ഹരി ഭവൻ എരുമേലി കോട്ടയം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, പൊതുമുതൽ നശിപ്പിച്ചതിനെതിരെയും മറ്റും കേസ്സെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി
കേരള ഹൈക്കോടതി ജഡ്ജിയുടെ കാറിൽ പെയിന്റ് ഒഴിച്ചയാൾ പിടിയിൽ
