കോട്ടയം മെഡിക്കല്‍ കോളേജ് ക്യാന്‍സര്‍ വാര്‍ഡിന്റെ മുന്നില്‍ നിന്നും രണ്ടാഴ്ച മുന്പ് കാണാതായ ഓട്ടോറിക്ഷ മോഷ്ടിച്ച സംഭവത്തില്‍ മുവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശിയും നിരവധി മോഷണ കേസ്സില്‍ പ്രതിയുമായ കഴപ്പുരയ്ക്കല്‍ വീട്ടില്‍ കുഞ്ഞ്മുഹമ്മദ് മകന്‍ ഷാജി കെ കെ (43) മുവാറ്റുപുഴ മുളവൂര്‍ മുങ്ങച്ചാല്‍ സ്ക്കൂള്ഴപടി ഭാഗത്ത് മറവുംചാലില്‍ വീട്ടില്‍ ജോണ്‍ മകന്‍ സജീവ് മുവാറ്റുപുഴ വാളകം കുന്നക്കാല്‍ പി ഓ യില്‍ സിടിസി ഭാഗത്ത് തേവര്‍മഠത്തില്‍ വീട്ടില്‍ സുകുമാരന്‍ മകന്‍ അനില്‍ ടി എസ്സ് എന്നിവരാണ് പെരുമ്പാവൂര്‍ മുവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നും ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്. മാതാവിന് ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് തിടനാട് ചേറ്റുതോട് സ്വദേശിയായ നാരായണന്റെ ഓട്ടോറിക്ഷയാണ് മെഡിക്കല്‍ കോളേജ് ക്യാന്‍സര്‍ വാര്‍ഡിന്റെ മുന്നില്‍ ഉച്ചയ്ക്ക 2.00 മണിയോടെ പാര്‍ക്കു ചെയിതിരുന്ന ഓട്ടോറിക്ഷ തിരികെ എടുക്കുന്നതിനായി 6.00 മണിയോടെ എത്തിയപ്പോള്‍ ഓട്ടോറിക്ഷ കാണാനില്ല എന്ന് മനസ്സിലായത് അന്നു തന്നെ ഗാന്ധിനഗര്‍ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും അന്വേഷമം ആരംഭിക്കുകയും ചെയ്തു. നാരായന്റെ ഓട്ടോ കാണാതായ സംഭവത്തിനുശേഷം നാരായണന്റെ കഷ്ടപ്പാടുകളെ കുറിച്ച് സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും പുതിയ വാഹനം വാങ്ങുന്നതിനായി നാട്ടുകാര്‍ പണപ്പിരവ് ആരംഭിക്കുകയും ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിക്കുലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കോട്ടയം ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നിര്‍ദ്ദശപ്രകാരം ഗാന്ധിനഗര്‍ ഇന്‍സ്പെക്ടര്‍ ഷിജി കെ സബ്ബ് ഇന്‍സ്പെക്ടര്‍ പ്രശോഭ് കെ കെ പോലീസുദ്യോഗസ്ഥരായ രാഗേഷ് പ്രവിനോ വിജയന്‍ പ്രവീണ്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Leave a Reply