കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭാഗത്ത് കുന്നേൽ വീട്ടിൽ കൊച്ചുമോൻ മകൻ സനൽ കെ. കെ(27) മരിച്ച കേസിലാണ് സഹോദരൻ അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തത് ഈ മാസം 8.11. 21. ന് ഉച്ചയ്ക്ക് 2 മണിക്ക് സനൽ വീട്ടുമുറ്റത്ത് കിടക്കുന്നത് കണ്ടു നാട്ടുകാർ ഇയാളെ കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ഇവിടെ വച്ച് 11. 11. 21. ന് മരണപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് പിന്നിലും നെഞ്ചിലും ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് മനസ്സിലാകു കയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അഖിലാണ് കുറ്റം ചെയ്തത് എന്ന് കണ്ടെത്തുകയും പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ അഖിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്. അന്വേഷണത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഓ റിജോ. പി.ജോസഫ്, എസ്ഐമാരായ അനീഷ് കുമാർ, ശ്രീരംഗൻ,ചന്ദ്രബാബു, രാജ് മോഹൻ എ.എസ്.ഐ. മാരായ ഷോബി, അൻസാരി തുടങ്ങിയവർ ഉണ്ടായിരുന്നു.
Leave a Reply