മട്ടാഞ്ചേരി : മട്ടാഞ്ചേരി കപ്പലണ്ടിമുക്കിലുള്ള സ്വണ്ണപണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലെ പ്രധാന പ്രതിയായ തൃശ്ശൂർ, ചെങ്ങളൂർ സ്വേദേശിയായ വിഷ്ണു(31 വയസ്സ്) എന്നയാളെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. ഫെബ്രുവരി മാസം 23 നാണ് കേസ്സിനാസ്പദമായ സംഭവം ഉണ്ടായത്. മട്ടാഞ്ചേരി കപ്പലണ്ടിമുക്കിലുള്ള ധനകര്യസ്ഥാപനത്തില്‍ 2 സ്ത്രികൾ ഒരു കൈക്കുഞ്ഞുമായി എത്തി കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനാണെന്ന് പറഞ്ഞ് മുക്കുപണ്ടം പണയം വെച്ച് പണം വാങ്ങി പെട്ടെന്ന് തന്നെ കടന്നുകളയുകയായിരുന്നു. കേസ്സിലെ പരാതിക്കാരി ഒറ്റക്ക് മാത്രം ജോലി ചെയ്ത് വരുന്ന സ്ഥാപനമാണെന്ന് മനസ്സിലാക്കിയാണ് പ്രതികള്‍ തട്ടിപ്പിന് ആസൂത്രണം ചെയ്ത്തത്. തുടര്‍ന്ന് മട്ടാഞ്ചേരി സ്റ്റേഷനിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ്സ് രജ്സ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പലവിധ അന്വേഷണങ്ങളും നടത്തിയതിന്റെ ഫലമായി പ്രതികളായ അഭിരാമി എന്ന യുവതിയെയും ആലപ്പുഴ അവലക്കുന്ന് സ്വേദേശിയായ അജിത്ത് എന്നയാളെയും നേരത്തെ പിടികൂടിയിരുന്നു. തുടര്‍ന്ന് മറ്റു പ്രതികള്‍ക്കായി അന്വേഷണം നടത്തിവരവെ ഇന്നലെയാണ് (23.06.23) പ്രധാന പ്രതിയായ വിഷ്ണുവിനെ മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. ഇയാള്‍ ഇത്തരത്തിലുള്ള തട്ടിപ്പ് വീണ്ടും നടത്തുന്നതിനായി പദ്ധതിയിട്ട് അതിനായി ആലപ്പുഴയിൽ എത്തിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു. പിടികൂടുമ്പോള്‍ ഇയാളുടെ കൈയ്യിൽ നിന്നും വ്യാജ ആധാർ കാര്‍ഡുകളും റോള്‍ഡ് ഗോള്‍ഡ് ആഭരണവും കണ്ടെടുത്തു. മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണര്‍ മനോജ്. കെ. ആര്‍ ന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് സ്റ്റേഷ൯ ഇന്സ്പെക്ട൪ തൃതീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ എസ്. ഐ. ഹരിശങ്കരര്‍. ഒ. എസ്, എസ്.ഐ മധുസൂദനന്‍, എ.എസ്.ഐ സത്യൻ, സീനിയര്‍ സിവിൽ പോലീസ് ഓഫീസര്‍ എഡ്വിൻ റോസ്, സിവില്‍ പോലീസ് ഓഫീസർ ബേബി ലാൽ എന്നിവരാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.
Leave a Reply