എറണാകുളം : ഇഡി ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി വീട്ടിൽ അതിക്രമിച്ചു കയറിയ ആളെ എറണാകുളം ടൗൺ സൗത്ത് പോലീസ് പിടികൂടി. ആലുവ, മുപ്പത്തടം, ശ്രീനിലയം പുരുഷോത്തമൻ മകൻ 65 വയസ്സുള്ള പരമേശ്വരൻ എന്നയാളാണ് പിടിയിലായത്. 22.06.2023 തീയതി പകൽ 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് കടവന്ത്ര, ഹരിജൻ കോളനി ഭാഗത്ത് താമസിക്കുന്ന പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഇ ഡി ഉദ്യോഗസ്ഥൻ ആണെന്നും മറ്റും പറഞ്ഞു തെറ്റിദ്ധിരിപ്പിക്കുകയും ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു.
Leave a Reply