തിരുവനന്തപുരം : ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം. ഇന്നലെ രാത്രിയാണ് ദന്ത ഡോക്ടർ അരുൺ ശ്രീനിവാസിന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തിയത്. 50 പവനും നാലര ലക്ഷം രൂപയും ആണ് മോഷണം പോയിരിക്കുന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് കിടപ്പുമുറിയിലെ ലോക്കർ കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിച്ചത്. ഡോക്ടറും വീട്ടുകാരും ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു സംഭവം.
വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

Leave a Reply