എറണാകുളം : നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ടാങ്കർ ലോറികളിൽ മാലിന്യം നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബഹു കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. ശ്യാം സുന്ദർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീ കെ എസ് സുദർശൻ ഐപിഎസ്സിന്റെ നേതൃത്വത്തിൽ ഇന്നലെ 09.03. 2024 തീയതി അനധികൃത മാലിന്യ വാഹനങ്ങൾക്കെതിരെ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ അംഗീകൃത പാസ് ഇല്ലാതെ അനധികൃത മാലിന്യനീക്കം നടത്തിയ ആറ് വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്, കൂടാതെ 5 വാഹനങ്ങൾ നിയമാനുസൃത വാൽവുകൾ ഇല്ലാത്തതിന് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതാണ്. വരും ദിവസങ്ങളിലും ഇത്തരം ശക്തമായ പരിശോധനകൾ തുടരുമെന്ന് കമ്മീഷണർ അറിയിച്ചു.
Leave a Reply