കൊച്ചി : കൊച്ചി മട്ടാഞ്ചേരിയിൽ അതിമാരക മയക്കുമരുന്നിനത്തിൽപ്പെട്ട MDMA യുമായി മട്ടാഞ്ചേരി കോമ്പാറമുക്ക് ഭാഗത്ത് താമസിക്കുന്ന നുഹാസ് (23 വയസ്), ബാങ്ക് മൂല ഭാഗത്ത് താമസിക്കുന്ന നസീബ് (26 വയസ്സ്) എന്നിവരെയും, കഞ്ചാവുമായി ചക്കരയിടുക്ക് ഭാഗത്ത് താമസിക്കുന്ന ഷാരൂഖ് (28 വയസ്സ്) എന്നയാളെയുമാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. കൊച്ചി സിറ്റിയിൽ മയക്കുമരുന്ന് വില്പനയും ഉപയോഗവും വര്‍ദ്ധിച്ച് വരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ എസ്.ശ്യാംസുന്ദർ IPS, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശ്രീ കെ.എസ് സുദർശൻ IPS എന്നിവരുടെ നിര്‍ദ്ദേശാനുസരണം പോലീസ് നടത്തിവരുന്ന മയക്കുമരുന്നിനെതിരെയുള്ള ‘SPECIAL DRIVE’ ന്റെ ഭാഗമായി മട്ടാഞ്ചേരി പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിൽ നുഹാസ് മയക്കുമരുന്ന് വില്പന നടത്തുന്നതായി അറിവ് കിട്ടിയതിനെ തുടർന്ന് ഇന്ന് (13.03.24) ഇയാൾ താമസിക്കുന്ന മട്ടാഞ്ചേരി കോമ്പാറമുക്കിലുള്ള വീട്ടിൽ മട്ടാഞ്ചേരി പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാളിൽ നിന്ന് മാരക മയക്കുമരുന്നായ MDMA കണ്ടെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. നസീബിനെ വീടിനടുത്ത് നിന്നും, ഷാരൂഖിനെ ചക്കരയിടുക്ക് ഭാഗത്തു നിന്നുമാണ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസിന്റെ നാർക്കോട്ടിക് സ്നിഫർ ഡോഗുകളായ ബ്രാവോ, സ്റ്റേഫി എന്നിവരുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ മനോജ് കെ ആര് ന്റെ മേൽനോട്ടത്തിൽ മട്ടാഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ എ. വി. ബിജുവിന്റെ നേതൃത്വത്തില്‍, മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഭിലാഷ്. എ.ഡി, എസ്. ഐ. മാരായ ശിവൻകുട്ടി, രാജീവ്, ഷാബി, മധുസുദനൻ, എ.എസ്.ഐ ആന്റോ മത്തായി, ബിജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എഡ്വിൻ റോസ്, വിനീഷ്, പ്രവീൺ പണിക്കർ, മനേഷ്, രൂപേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബേബിലാൽ, വിനോദ്, ഫെബിൻ, ഉമേഷ് ഉദയൻ, പ്രശാന്ത്, ബിബിൻമോൻ, സാംസൺ, ജോൺ, സജി, നിഷമോൾ, സ്മിനീഷ് എന്നിവരാണ് മയക്കുമരുന്ന് കണ്ടെത്തി പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്യുന്നതിനായുള്ള റെയ്ഡിലെ സംഘത്തിലുണ്ടായിരുന്നത്. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Leave a Reply