കൊച്ചി : വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മാരക മയക്കുമരുന്നായ MDMA യുമായി 3 യുവാക്കളെ 3 ഇടങ്ങളിൽ നിന്നായി കൊച്ചി സിറ്റി പോലിസ് അറസ്റ്റു ചെയ്തു. കൊച്ചി സിറ്റിയിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും വര്‍ദ്ധിച്ച് വരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ശ്യാംസുന്ദർ IPS ന്റെ നിര്‍ദ്ദേശാനുസരണം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സുദർശൻ കെ.എസ് IPS ന്റെ നേതൃത്വത്തിൽ കൊച്ചി സിറ്റി പോലീസ് നടത്തിവരുന്ന മയക്കുമരുന്നിനെതിരെയുള്ള രഹസ്യാന്വേഷണത്തിലാണ് മാരക മയക്കുമരുന്നായ MDMA യുമായി വിവിധയിടങ്ങളിൽ നിന്ന് 3 പേരെ പിടികൂടിയത്. 20.03.2024 തീയ്യതി വൈകിട്ട് കളമശ്ശേരി, മൂലേപ്പാടം ഭാഗത്ത് AB കുഞ്ഞു മുഹമ്മദ് റോഡിലുളള വീട്ടിൽ നിന്ന് 2.62. ഗ്രാം (കവറുൾപ്പെടെ) MDMA യും 10 നൈട്രോ സെപാം ഗുളികകളുമായി SANJAY Age-28, S/o JAYAKUMAR, ADAMBAYIL HOUSE, MOOLEPADAM, AB ALIYAR THRIKKAKKARA NORTH, ERNAKULAM എന്നാളെ കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും കളമശ്ശേരി പോലിസും ചേര്‍ന്ന് പിടികൂടി. 20.03.2024 തീയ്യതി രാത്രിയോടെ എളമക്കര പേരണ്ടൂർ റോഡിൽ സ്വാമിപ്പടി ജംഗ്ഷന് തെക്ക് വശം Green Ripple Road ൽ 2.30 ഗ്രാം MDMA യുമായി Muhammed Anish, Age-26,S/o Asharaf, Keloth House, Puthusserykadavu, Vaithiri, WYNAD, എന്നാളെ കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും എളമക്കര പോലിസും ചേര്‍ന്ന് പിടികൂടി. 21.03.2024 തിയ്യതി പുലർച്ചെ കലൂർ JLN സ്റ്റേഡിയത്തിന് സമീപത്തു നിന്ന് 07.98 ഗ്രാം MDMA യും 41.30 ഗ്രാം ഗഞ്ചാവുമായി Muhammed Ashiqe, Age-23,S/o Shahul Hameed, Pulipparambil House, Nilambur.P.O, Chanthakummu, Charamkulam, Malappuram എന്നാളെ കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും, പാലാരിവട്ടം പോലിസും ചേര്‍ന്ന് പിടികൂടി.
Leave a Reply