പാലാരിവട്ടം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികളെ പാലാരിവട്ടം പോലീസ് പിടികൂടി. ടിനോയ് തോമസ് (39) S/o വി.എം തോമസ്, KWRA -88 ഓപ്പോസിറ്റ് ടു അബ്ബാ സ്ക്വയർ അപ്പാർട്ട്മെന്റ്, കുത്താപ്പാടി, തമ്മനം ടിയാളുടെ ഭാര്യയായ രൂപ റേച്ചൽ എബ്രഹാം (34) എന്നിവരാണ് പിടിയിലായത്. പാലാരിവട്ടം തമ്മനം ഭാഗത്തുള്ള VSERV EDU ABROAD എന്ന സ്ഥാപന ഉടമകളായ പ്രതികൾ യുകെയിൽ കെയർ അസ്സിസിറ്റന്റ് തസ്തികയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് നിരവധി പേരിൽ നിന്നായി 50,000 /- രൂപ മുതൽ 18 ലക്ഷം രൂപ വരെ കൈപ്പറ്റി വാഗ്ദാനം ചെയ്ത ജോലി നൽകാതെ കബളിപ്പിച്ചിട്ടുളളത്. പാലാരിവട്ടം ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്, കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Leave a Reply