എറണാകുളം : എറണാകുളം കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപമുള്ള മുല്ലശ്ശേരി കനാല്‍ റോഡിൽ വച്ച് ഡ്രൈവറായ വിനോദ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച നാല് അന്യസംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ. 1, അശ്വിനി ഗോൾകർ, 27 വയസ്സ് s/o സത്യേന്ദ്ര കുമാർ ഖാലി മലിയൻ , ശതാബ്ദി നഗർ , ബറൂത്ത് ഭാഗ്പത്, ഉത്തർപ്രദേശ്, 2,കുശാൽ ഗുപ്ത 27 വയസ്സ് s/o സുനിൽ ദത്ത് ഗുപ്ത, സെക്ടർ രാജേന്ദ്ര നഗർ, ഗാസിയാബാദ് ഉത്തർപ്രദേശ്, 3. ഉത്ത്കർഷ്, 25 വയസ്സ് s/o ധർമ്മന്തർ ഗോയൽ, വിനോബാബ സ്ട്രീറ്റ് ശ്രീ ഗംഗ നഗർ രാജസ്ഥാൻ, 4. ദീപക് 26 വയസ്സ് s/o രാംകുമാർ വിഷ്ണു നഗർ , ഗോഹാന, സോനിപറ്റ്, ഹരിയാന എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. 25.03.2024 തീയതി രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്, എറണാകുളം മുല്ലശ്ശേരി കനാൽ റോഡിലുള്ള വിനോദിന്റെ വീട്ടിലുള്ള നായയെ പ്രതികൾ ചെരുപ്പ് ഉപയോഗിച്ച് എറിയുകയും നായയുടെ കുരകേട്ട് പുറത്തേക്ക് വന്ന വിനോദ് എന്തിനാണ് നായയെ ഉപദ്രവിച്ചത് എന്ന് ചോദിച്ചത് തർക്കത്തിൽ എത്തുകയും തുടർന്ന് പ്രതിയായ അശ്വിനി കോക്കർ പുറകിലൂടെ വന്ന് കഴുത്തിൽ കൈകൊണ്ട് ചുറ്റി പിടിക്കുകയും മറ്റു പ്രതികൾ വിനോദിനെ മർദിക്കുകയുമായിരുന്നു. ഇതെ തുടർന്ന് വിനോദ് ബോധം നഷ്ടപ്പെട്ട് താഴെ വീഴുകയും ഈ സമയം പ്രതികൾ അവിടെനിന്ന് രക്ഷപ്പെടുകയും പിന്നീട് പ്രതികളെ എറണാകുളം കെഎസ്ആർടിസി ഭാഗത്തുള്ള വിവേകാനന്ദ റോഡിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ വി.കെ രാജുവിന്റെ നിർദ്ദേശപ്രകാരം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യു ശ്രീജിത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ റെജി രാജ്, അനൂപ്, ഷാഹിന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. വിനോദിന്റെ നില വളരെ ഗുരുതരമായി തുടരുന്നു. കോടതി ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Leave a Reply