കണ്ണമാലി : രാസ ലഹരിയുമായി 2 യുവാക്കളെ കണ്ണമാലി പോലിസ് പിടികൂടി. സേവ്യർ ഷാരോൺ, 27 വയസ്സ്, S/o വർഗ്ഗീസ് വാഴക്കൂട്ടത്തിൽ വീട്, മാലാഘപ്പടി ചെല്ലാനം. ആൽഫ്രഡ് ജോസഫ്, 27, വയസ്സ് S/o റാഫേൽ തോപ്പിൽ വീട്, നോർത്ത് ചെല്ലാനം എന്നിവരാണ് പോലീസ് പിടിയിലായത്. 27.03.2024 തീയതി കണ്ണമാലി പോലീസ് സ്റ്റേഷൻ പരിധിയിലെ മാലാഘപ്പടിക്ക് സമീപം മോട്ടോർ സൈക്കിളിൽ സംശയാസ്പദമായ നിലയിൽ കാണപ്പെട്ട ഇവർ പോലീസ് ജീപ്പ് കണ്ട് ഓടിപ്പോകാൻ ശ്രമിക്കവേ തടഞ്ഞു നിർത്തി പരിശോധന നടത്തിയതിലാണ് ടിയാന്മാരുടെ കയ്യിൽ നിന്നും ബാഗിൽ നിന്നും 4.54 വരുന്ന രാസലഹരി ഇനത്തിൽപ്പെട്ട MDMA യും വില്പനക്കായി ഉപയോഗിക്കുന്ന സിപ് ലോക്ക് പാക്കറ്റുകളും തൂക്കുവാൻ ഉപയോഗിക്കുന്ന വെയിംഗ് മെഷീനും കണ്ടെടുത്തത്. കഴിഞ്ഞ ഒരു മാസത്തോളമായി മട്ടാഞ്ചേരി അസ്സിസ്റ്റൻറ് കമ്മീഷണർ ശ്രീ മനോജ് കെ ആർ, കണ്ണമാലി പോലീസ് ഇൻസ്പെക്ടർ ശ്രീ സിജിൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. കണ്ണമാലി പോലീസ് സബ്ബ് ഇൻസ്പെക്ടർ നവീൻ എസ് ൻറെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രൂപേഷ്, ഷാനിമോൻ, അഭിലാഷ്, സിവിൽ പോലീസ് ഓഫീസറായ വിനോദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യത്.
Leave a Reply