പാലാരിവട്ടം : കഞ്ചാവും, ഹാഷിഷ് ഓയിലുമായി ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാരൻ പിടിയിൽ Diljith Panthayi, Age 31, S/o SunilKumar, Ambexier, Sernabatim, South Goa എന്നയാളെയാണ് പിടികൂടിയത്. 25.01.2024 പുലർച്ചെ പാടിവട്ടത്ത് സംശയകരമായി കണ്ട പ്രതിയെ പാലാരിവട്ടം ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തുകയും പ്രതിയുടെ കൈയ്യിൽ നിന്നും 29.30 ഗ്രാം കഞ്ചാവും 8.06 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുക്കുകയും കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ ചോദ്യം ചെയ്തതിൽ പ്രതി താമസിക്കുന്ന കളമശേരി കുസാറ്റിന് സമീപം പൈപ്പ് ലൈൻ റോഡിലുള്ള ഉസ്മാൻ ഹോസ്റ്റൽ മുറിയിൽ നടത്തിയ പരിശോധനയിൽ മുറിയിൽ സൂക്ഷിച്ചിരുന്ന 770 ഗ്രാം ഗഞ്ചാവും 64.78 ഗ്രാം ഹാഷിഷ് ഓയിലും കൂടി കണ്ടെത്തുകയായിരുന്നു.
Leave a Reply