മട്ടാഞ്ചേരി : മട്ടാഞ്ചേരി പനയപ്പള്ളിയിൽ താമസിച്ചിരുന്ന 60 വയസ്സുള്ള വിജയലക്ഷ്മി എന്ന സ്ത്രീയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. 2009 ല്‍ മട്ടാഞ്ചേരി സ്വദേശിയായ സ്ത്രീയെ കബളിപ്പിച്ച് 21 പവൻ സ്വർണ്ണവും 50000/- രൂപയും തട്ടിയെടുത്ത കേസ്സിലെ പ്രതിയാണ് പിടിയിലായ വിജയലക്ഷ്മി. പരാതിക്കാരിയായ സ്ത്രിയുടെ ഭർത്താവിന്റെ മരണത്തെ തുടർന്ന് ഭർത്താവിനും കുടുംബത്തിനും ദോഷമുണ്ടാകുമെന്നും അതു മാറ്റിത്തരാം എന്ന് വിശ്വസിപ്പിച്ച് പൂജ നടത്തുന്നതിനാണെന്ന് പറഞ്ഞാണ് പരാതിയെ കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുത്തത്. മട്ടാഞ്ചേരി പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും, പിന്നീട് കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ശേഷം മുങ്ങിയ വിജയലക്ഷ്മി കോടതിയിൽ ഹാജരാകാതെ തമിഴ്നാട്ടിലും മറ്റുമായി പല സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയുമായിരുന്നു. വിജയലക്ഷ്മിയെ പിടികൂടുന്നതിനായി പലവിധ അന്വേഷണങ്ങളും നടത്തി വരവെ 13 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് മട്ടാഞ്ചേരി പാണ്ടിക്കുടിയിലുള്ള വാടക വീട്ടിൽ നിന്നും മട്ടാഞ്ചേരി പോലീസ് പിടികൂടുകകയായിരുന്നു. മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണര്‍ മനോജ്. കെ. ആര്‍ ന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് സ്റ്റേഷ൯ ഇൻസ്പെക്ട൪ എ. വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്. ഐ. ജയപ്രസാദ്, സി പി ഒ മാരായ ശാലിനി, മേരി ജാക്വിലിൻ എന്നിവരടങ്ങിയ പ്രത്യോക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave a Reply