കാക്കനാട് : ഇൻഫോപാർക്ക് ഫേസ് II ലെ ജ്യോതിർമയ ബിൽഡിംഗിനുളളിലെ കോപ്പർ സ്ട്രിപ്പുകളും, വയറുകളും മോഷണം ചെയ്ത കേസിലെ പ്രതികളെ ഇൻഫോപാർക്ക് പോലിസ് പിടികൂടി. A1. Bibin shaji, Age-28, S/o KA Shaji, Kavunkal(H), Edachira, Thengod PO, Kakkanad, A2. Basil K Issec, Age-31, S/o Issec, Kakkatil(H), Irapuram.PO, Mazhuvanoor, Ernakulam. എന്നിവരാണ് പിടിയിലായത്. ഇൻഫോപാർക്ക് ഫേസ് II ലെ കേരള സർക്കാർ IT ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള ജ്യോതിർമയ ബിൽഡിംഗിൽ നിന്നും 25.02.2024 തീയ്യതി മുതൽ 25.03.2024 തീയ്യതി വരെയുള്ള കാലയളവിൽ കേബിൾ ട്രേയിൽ വലിച്ചിരുന്നതും ഇലക്ട്രിക്കൽ ഉപകരണങ്ങൾ എർത്ത് ചെയ്തിരുന്നതുമായ ഉദ്ദേശ്യം ഒരു ലക്ഷം രൂപ വില വരുന്ന കോപ്പർ സ്ട്രിപ്പുകളും കോപ്പർ വയറുകളുമാണ് AC മെക്കാനിക് കരാർ തൊഴിലാളികളായ പ്രതികൾ മോഷണം ചെയ്തത്. ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഗോപകുമാർ, എഎസ്.ഐമാരായ റെജി, അനിൽകുമാർ, WSCPO അനിത എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Leave a Reply