ഏലൂർ : പാതാളം ഭാഗത്ത് ഫൈനാൻസ് സ്ഥാപനത്തിൽ മുക്ക് പണ്ടം സ്വർണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണയം വെച്ച് 1,05,000 രൂപ കവർന്ന പ്രതികളെ എലൂർ പോലീസ് പിടികൂടി,1) Prasanth Age 36 S/O Nagaraj, Chirakuzhi House, Near IAC, Edamula 2) Aneesh Age 26 S/o Pushpan Monthakuttiyil House, Kezhoor, Thalayola Parambu, Kottayam 3) Justin Age 23 S/O Johnson, Kunnumpurath House, Adimali Town, ഇടുക്കി എന്നിവരാണ് പോലീസിൻപിടിയിലാത് കളമശ്ശേരി ഭാഗത്ത് പ്രതികളിൽ ചിലർ താമസിച്ചിരുന്ന റൂമിൽ വെച്ച് ഗൂഡാലോചന നടത്തി ഏലൂർ നിവാസിയായ Prasanth നെ പണയം വെക്കുവാൻ നിയോഗിക്കുകയും തുടർന്ന് ഒരു കാറിൽ പണയ സ്ഥാപനത്തിൽ എത്തിയ പ്രതികൾ പണയ സ്ഥാപനത്തിൽ Prasnth ൻറ മുൻ പരിചയം വെച്ച് 3 പവൻ തൂക്കം വരുന്ന മുക്കുപണ്ടം സ്വർണ്ണ മാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണയം വെച്ച് 1,05,000 രൂപ അപഹരിച്ചത്. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ പണ്ടത്തിൽ 916 മാർക്കും ജുവലറികളെ പ്രതനിധീകരിക്കുന്ന രീതിയിൽ ഇഗ്ലീഷിലുള്ള രണ്ടക്ഷരങൾ പഞ്ച് ചെയ്തിട്ടുള്ളതും പണ്ടം ഉരച്ചു നോക്കിയാൽ പെട്ടന്ന് മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ ഉള്ള മുക്ക് പണ്ടം ആയതിനാൽ പണയ സ്ഥാപനത്തിനും ഇത് തിരിച്ചറിയാൻ സാധിച്ചില്ല. പണയം തിരച്ചെടുക്കാൻ ചെല്ലാം എന്ന് പറഞ്ഞ തീയതി കഴിഞ്ഞട്ട് ചെല്ലാതിരുന്നതും പ്രശാന്തിനെ ഫോണിൽ പലതവണ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ഫിനാൻസിംഗ് സ്ഥാപനം കൂടുതൽ പരിശോധനകൾ നടത്തി ഇത് മുക്കു പണ്ടം ആണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് ഏലൂർ പോലീസിൽ പരാതി നൽകിയത് തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഏലൂർ സ്റ്റേഷൻ Inspector Shaji M K, Sub Inspector Shejil Kumar, ASI Sunilkumar, ASI Suresh Babu, CPO Biju, CPO Nithishkumar എന്നിവർ ചേർന്ന് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Leave a Reply