കൊച്ചി : ലോകസഭ ഇലക്ഷനോടനുബന്ധിച്ചുള്ള സുരക്ഷ നടപടികളുടെ ഭാഗമായി കൊച്ചി സിറ്റി പോലീസും കേന്ദ്ര സുരക്ഷാസേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തി, മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ആർ മനോജിന്റെ നേതൃത്വത്തിൽ നടത്തിയ റൂട്ട് മാർച്ചിൽ കൊച്ചി സിറ്റി പോലീസും കേന്ദ്ര സുരക്ഷാസേനയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 92 പേരാണ് പങ്കെടുത്തത്. പളളുരുത്തി തങ്ങൾ നഗറിൽ നിന്നും തുടങ്ങിയ റൂട്ട് മാർച്ച് കുമ്പളങ്ങി വഴി കച്ചേരിപ്പടി – പളളുരുത്തി വെളി – എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പളളുരുത്തി പോലിസ് സ്റ്റേഷനിലെത്തി അവസാനിച്ചു.
ലോകസഭ ഇലക്ഷനോടനുബന്ധിച്ച് റൂട്ട് മാർച്ച് നടത്തി പോലീസും കേന്ദ്രസേനയും

Leave a Reply