എറണാകുളം : കൊച്ചി സിറ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, അടിപിടി, കവർച്ച, സ്ത്രീകൾക്കെതിരായുള്ള കുറ്റകൃത്യം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ പ്രതിയും പൊതുജന സമാധാന ലംഘന പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെട്ടുവരുന്നതുമായ എറണാകുളം ജില്ല കണയന്നൂർ താലൂക്കിൽ മുളവുകാട് വില്ലേജിൽ താന്തോന്നിത്തുരുത്തിൽ ചുങ്കത്തു വീട്ടിൽ ഷാനൻ മകൻ 26 വയസ്സുള്ള ശ്രീരാജ് എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ. എസ് ശ്യാംസുന്ദർ IPS ന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാടുകടത്തിയത്. കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിനും ടി പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ടിയാനെ ഒരു വർഷത്തേക്ക് തടഞ്ഞു കൊണ്ടുള്ളതാണ് കാപ്പ ഉത്തരവ് ഈ ഉത്തരവ് ലംഘിച്ചാൽ ടിയാന് മൂന്നുവർഷം വരെ നീളാവുന്ന കാലാവധിക്കുള്ള തടവ് ശിക്ഷ ലഭിക്കുന്നതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Leave a Reply