കൊച്ചി : സിനിമാ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തി കടന്നുകളഞ്ഞ പ്രതിയെ പതിനഞ്ചു മണിക്കൂറിനുള്ളിൽ കണ്ടെത്തി കൊച്ചി സിറ്റി പൊലീസ് . Muhammed Irfan, Age 35/24, S/o Muhammed Akthar, Near Jogiya Police Station, Popadi, Sitamarhi, Bihar എന്നയാളാണ് പിടിയിലായത്. 20.04.2024 ശനിയാഴ്ച പുലർച്ചെ 1.30 നാണ് പനമ്പിള്ളിനഗറിലെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടിയിൽപരം രൂപയുടെ ഡയമണ്ട്, സ്വർണ്ണ ആഭരണങ്ങളും, വാച്ചുകളുമാണ് നഷ്ടമായത്. രാവിലെ 8.30 ന് വിവരം ലഭിച്ചതോടെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ എസ് ശ്യാം സുന്ദർ IPS ന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെഎസ് സുദർശൻ IPS ന്റെ മേൽനോട്ടത്തിൽ എറണാകുളം എ.സി. പി പി രാജ് കുമാറിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മോഷണസ്ഥലത്തിനു സമീപത്തുനിന്ന് തെളിവുകൾ കണ്ടെത്തി. നിരവധി മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ മറുനാടൻ രജിസ്ട്രേഷൻ ഉള്ള കാറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് വഴിത്തിരിവായത്. വിവിധ സ്ഥലങ്ങളിലെ CCTV ക്യാമറകൾ പരിശോധിച്ചതിൽ പ്രതിയുടെ യാത്ര എറണാകുളത്തു നിന്നു മംഗലാപുരം വഴി കർണ്ണാടകത്തിലേയ്ക്കാണെന്നും മനസ്സിലാക്കുകയും. ഉടൻ വിവരം കർണാടക പോലീസിന് കൈമാറുകയും. ഉഡുപ്പിയിൽ കർണാടക പോലീസ് ഏറെ വൈകാതെ വാഹനം കണ്ടെത്തി. മോഷ്ടാവായ ബീഹാർ സ്വദേശിയും കുപ്രസിദ്ധ കുറ്റവാളിയുമായ മുഹമ്മദ് ഇർഫാനെ തടഞ്ഞുവെക്കുകയും പിൻതുടർന്നെത്തിയ എറണാകുളം ടൗൺ സൗത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ എന്നു ബോർഡ് വെച്ച വാഹനത്തിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. പ്രതിയിൽ നിന്ന് മോഷണമുതലുകളും സഞ്ചരിച്ച കാറും കൃത്യത്തിനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. ഇൻസ്‌പെക്ടർമാരായ പ്രേമാനന്ദകൃഷ്ണൻ, സജുകുമാർ.ജി.പി, റിച്ചാർഡ് വർഗീസ്, രമേശ് സി, സബ് ഇൻസ്‌പെക്ടർമാരായ ശരത്, വിഷ്ണു, രവി കുമാർ, ഹരിശങ്കർ, ലെബിമോൻ, ഗ്രേഡ് സബ് ഇൻസ്‌പെക്ടർമാരായ അനസ്.വി.എം, ജോസി.സി.എം, അനിൽകുമാർ.പി, സനീപ് കുമാർ.വി.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്.എം, പ്രശാന്ത് ബാബു, നിഖിൽ, ജിബിൻലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥർ. സമാനരീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്ത കാര്യത്തിന് ഈ പ്രതിക്കെതിരെ കേരളം, ഡൽഹി, ഉത്തർ പ്രദേശ്, പഞ്ചാബ്, ബീഹാർ, ഗോവ എന്നീ സംസ്ഥാനങ്ങളിലായി പത്തൊമ്പതോളം കേസുള്ള രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയാണ്
Leave a Reply