മുളവുകാട് : അതിജീവിതയെ ഭീഷണിപ്പെടുത്തിയ പോക്സോ കേസ് പ്രതി വീണ്ടും അറസ്റ്റിൽ. മുളവുകാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ്സിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ വൈപ്പിൻ, പണിക്കരുപടി, തിരിയനത്ത് വീട്ടിൽ രാജു മകൻ 22 വയസ്സുള്ള അജിത്ത് എന്നയാളെയാണ് മുളവുകാട് പോലീസ് പിടികൂടിയത്. അമ്മയെ ആക്രമിക്കുകയും, മകളെ പിന്തുടർന്ന് മനസികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ അജിത്ത് റിമാൻഡിൽ ആയിരുന്നു. കഴിഞ്ഞ ദിവസം ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഫോണിലൂടെയും മറ്റും തുടർന്നും അതിജീവിതയെ ഭീഷണിപ്പെടുത്തുകയും, ശല്യപെടുത്തുകയും ചെയ്തതിനെ തുടർന്നാണ് മുളവുകാട് പോലീസ് അജിത്തിനെ അറസ്റ്റ് ചെയ്തത്. മുളവുകാട് പോലീസ് ഇൻസ്പെക്ടർ ശ്രീജേഷ്. വി.കെ യുടെ നേതൃത്വത്തിൽ എസ്.ഐ അനീഷ് കെ ദാസും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബഹു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Reply