നെട്ടൂർ : കൊച്ചി സിറ്റി പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നെട്ടൂർ കടവിൽ വീട്ടിൽ വിൻസന്റിന്റെ മകൻ ചെളിവിനോദ് എന്നു വിളിക്കുന്ന വിനോദ് ആൻറണി (വയസ്-34) എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീഎസ്ശ്യാംസുന്ദർ. IPS ന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാടുകടത്തിയത്. കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിനും ടി പ്രദേശത്ത്ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽനിന്നും ടിയാനെ 6 മാസകാലത്തേക്ക്തടഞ്ഞു കൊണ്ടുള്ളതാണ്കാപ്പ ഉത്തരവ്. ഈ ഉത്തരവ്ലംഘിച്ചാൽ ടിയാന്മൂന്നുവർഷംവരെ നീളാവുന്ന കാലാവധിക്കുള്ള തടവ്ശിക്ഷലഭിക്കുന്നതാണ്. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ചാക്കേസിലും, കൊലപാതകശ്രമത്തിനും നരഹത്യക്കുമായി പനങ്ങാട് പോലീസ് ഈ വർഷം രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ 2011 ൽ രജിസ്റ്റർ ചെയ്യ കൊലപാതകക്കേസിലും ഇയാൾ പ്രതിയാണ്. ഇത്തരം സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന്കൊച്ചി സിറ്റി പോലീസ്കമ്മീഷണർ അറിയിച്ചു.
Leave a Reply