മട്ടാഞ്ചേരി : മട്ടാഞ്ചേരി സ്വദേശി ചക്കാമടം ഭാഗത്ത്താമസിക്കുന്ന ചക്കാമടം ലൈജു എന്ന്വിളിക്കുന്ന നോർബർട്ട് (36 വയസ്സ്) എന്നയാളെയാണ്മട്ടാഞ്ചേരി പോലീസ്പിടികൂടിയത്. ഇയാളെ കഴിഞ്ഞ വർഷം ഓഗസ്റ്റ്മാസം കാപ്പചുമത്തി നാടുകടത്തിയതായി കൊച്ചി സിറ്റി പോലീസ്കമ്മീഷണർ ഉത്തരവിറക്കിയിരുന്നതാണ്. എറണാകുളം സിറ്റി പോലീസ്ഡെപ്യൂട്ടി കമ്മീഷണറുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 1 വർഷകാലത്തേക്ക്കടക്കുവാനോ മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുവാനോ പാടില്ല എന്നുള്ളതായിരുന്നു ഉത്തരവ്. എന്നാൽ ഉത്തരവ്ലംഘിച്ച്കൊണ്ട് ഇയാൾ വീണ്ടും കൊച്ചി സിറ്റി പരിധിയിൽ പ്രവേശിച്ച്മട്ടാഞ്ചേരി ചക്കാമടം ഭാഗത്ത് എത്തിയപ്പോഴാണ്പോലീസിന്റെ പിടിയിലാകുന്നത്. മട്ടാഞ്ചേരി സ്വദേശിയായ നോർബർട്ട്കേരളത്തിലെ വിവിധ പോലീസ്സ്റ്റേഷനുകളിലെ നിരവധി കേസ്സുകളിൽ പ്രതിയായിട്ടുള്ളയാളാണ്. പലതവണ ജയിലിൽ കിടന്നിട്ടുള്ള ഇയാൾ ജയിലിൽ നിന്നും ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരികയും തുടർന്ന് ഇയാളെ കാപ്പനിയമപ്രകാരം 1 വർഷത്തേക്ക്നാടുകടത്തുകയുമായിരുന്നു. മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ഷിബീൻ കെ എയുടെ നേതൃത്വത്തിൽ, എസ്ഐമാരായ രാജീവ്, ജയപ്രസാദ്, സന്തോഷ്കെ സി, സന്തോഷ്കെ ഡി, സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽകുമാർ പി കെ, എന്നിവർ ചേർന്നാണ്പ്രതിയെ പിടികൂടി അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ്ചെയ്തു. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നിയമ നടപടികൾ സ്വികരിക്കുന്നതാണെന്നു കൊച്ചി സിറ്റിപോലീസ്കമ്മീഷണർ എസ്ശ്യാംസുന്ദർ IPS അറിയിച്ചു.
Leave a Reply