കാക്കനാട് : സർവ്വെ എക്യൂപ്മെന്റ് മെഷീനുകൾ മോഷണം ചെയ്തു കടന്നുകളഞ്ഞ വെസ്റ്റ് ബംഗാൾ സ്വദേശിയായ Aslam Ali Mondal. Age 44/24, S/o Sajjad Ali Mondal. Makra Village. Thoara PO. West Bengal എന്നയാളാണ് ഇൻഫോപാർക്ക് പോലീസിന്റെ പിടിയിലായത്. പ്രതി ജോലി ചെയ്തിരുന്ന Chendur Infrastructure Pvt Ltd കമ്പനിയുടെ കാക്കനാട് CSEZ ൽ ഉള്ള സൈറ്റിൽ നിന്ന് 5 ലക്ഷം വിലയുള്ള സർവ്വെ എക്യൂപ്മെന്റ് മെഷീനുകൾ മോഷണം ചെയ്ത ശേഷം സ്വദേശമായ ബംഗാളിലേക്ക് കടന്നുകളയുകയായിരുന്നു. തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷ്ണർ കെ.എസ് സുദർശൻ IPS ന്റെ നിർദേശാനുസരണം ഇൻഫോപാർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ വി എസിന്റെ മേൽനോട്ടത്തിൽ ഇൻഫോപാർക്ക് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബദർ വി എ. SCPO പദ്മരാജ്, CPO ബിബിൻ എന്നിവർ ചേർന്ന് വെസ്റ്റ് ബംഗാൾ ബാഗ്ദ പോലിസ് സ്റ്റേഷൻ ലിമിറ്റിലുള്ള വീട്ടിൽ നിന്നുമാണ് പ്രതിയെ സാഹസീകമായി പിടികൂടിയത്. കാക്കനാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻറ് ചെയ്തു.
Leave a Reply