ഇടപ്പളളി : ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ എളമക്കര പോലിസ് പിടികൂടി. Sherin, Age -29 ,S/o Sebastian, Mavula house, Toll junctionKarunagapally, Kollam എന്നയാളാണ് പിടിയിലായത്. 05.10.2024 തിയ്യതി രാത്രി 11.30 മണിയോടെ കേസിനാസ്പദമായ സംഭവം നടന്നത്. ഇടപ്പളളി പളളിയുടെ ഇടപ്പളളി ബൈപ്പാസിനു സമീപമുള്ള കപ്പേളയുടെ ഭണ്ഡാരമാണ് പ്രതി കുത്തി തുറന്ന്നേർച്ച പണം മോഷ്ടിച്ച് കടന്ന് കളഞ്ഞത്. എളമക്കര പോലിസ് സബ് ഇൻപെക്ടർമാരായ മനോജ്, രാജേഷ് ചെല്ലപ്പൻ, എസ്.സിപിഒമാരായ സുജീഷ്, ബ്രൂണോ, അനീഷ്, സിപിഒ ശ്രീജിത്ത് എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Leave a Reply