കങ്ങരപ്പടി : തൃക്കാക്കര പോലിസ് സ്റ്റേഷൻ പരിധിയിൽ കങ്ങരപ്പടിയിൽ മൊബൈൽ ഷോപ്പ്കുത്തി തുറന്ന് മൊബൈൽ ഫോണുകളും മറ്റും മോഷണം നടത്തിയ കേസ്സിൽ പ്രതിയെ അറസ്റ്റുചെയ്തു. വൈക്കം ഉദയനാപുരം നേരെകടവ് ഷാജൻ ഭവനത്തിൽ ഷൺമുഖൻ മകൻ ഷിജാസ് (37) എന്നയാളെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. 21.08.2024 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് ഷോപ്പ്കുത്തി തുറന്ന് 17 മൊബൈൽ ഫോണുകളും ഹെഡ് സെറ്റുകളും മറ്റു സാധനങ്ങളും ഉൾപ്പെടെ 1.5 ലക്ഷം രൂപ വില വരുന്ന വസ്തുക്കളാണ് പ്രതി മോഷ്ടിച്ചത്. ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് വൈക്കത്തു നിന്നും അറസ്റ്റ് ചെയ്തത്. മോഷണത്തിനു ശേഷം പ്രതി ഫോൺ ഉപയോഗം കുറച്ച്പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷണർ കെ എസ് സുദർശൻIPS ന്റെ നിർദ്ദേശ പ്രകാരം തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ പി വി ബേബിയുടെ മേൽ നോട്ടത്തിൽ തൃക്കാക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.കെ സുധീർ, സബ് ഇൻസ്പെക്ടർമാരായ വി ബി അനസ്, വി ജി ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിനോജ്, സുജിത് കെ കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷണ വസ്തുക്കൾ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. പ്രതിക്ക് കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിരവധി മോഷണക്കേസ്സുകൾ നിലവിലുണ്ട്.
Leave a Reply