മട്ടാഞ്ചേരി : IRS ഓഫീസർ ചമഞ്ഞ് ആൾമാറാട്ടം നടത്തി മട്ടാഞ്ചേരിയിൽ താമസിച്ച് വരുകയായിരുന്ന കൃപേഷ് മല്ല്യ (41 വയസ്സ്) എന്നയാളെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശിയായ കൃപേഷ് മല്ല്യ ഇപ്പോൾ ആനവാതിലിന് സമീപം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇയാൾ വ്യാജ ID കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതായി കൊച്ചി സിറ്റി രഹസ്യാന്വേഷണവിഭാഗത്തിന്ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ കെ.എസ് സുദർശൻ. IPS ന്റെ നിർദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കൃപേഷ് മല്ല്യയുടെ വീട്ടിൽ നിന്ന് വിവിധ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളുടെ സീലുകൾ, ID കാർഡുകൾ, ടാഗുകൾ, പാസ്സ്പോർട്ടുകൾ, ചെക്ക് ബുക്കുകൾ, മൊബൈൽ ഫോണുകൾ, മണി ഡിറ്റക്ടർ മെഷീൻ, ATM കാർഡുകൾ, ലൈസൻസുകൾ, വയർലെസ്സ് സെറ്റുകൾ, ബീക്കൺ ലൈറ്റ്, IRS, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ യൂണിഫോമുകൾ, കൂടാതെ ലഹരി മരുന്ന്ഗുളികകളും കഞ്ചാവും കണ്ടെടുത്തു. മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണർ കിരൺ. പി ബി യുടെ നേതൃത്വത്തിൽ, ഇൻസ്പെക്ട൪ ഷിബിൻ കെ എ, എസ്. ഐ. മാരായ ജിമ്മി ജോസ്, മധുസൂദനൻ, അരുൺകുമാർ, സത്യൻ, എ എസ് ഐ സമദ്, സീനിയർ സിവില്‍ പോലീസ് ഓഫീസര്‍മാരായ എഡ്വിൻ റോസ്, റെജിമോൻ, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, ബേബിലാൽ, അനീഷ്, ഉമേഷ് ഉദയൻ, അരുൺ ഭാസി, ജോജി ജോസഫ്, മിനി, ശാലിനി, സ്മിനീഷ് എന്നിവരടങ്ങുന്ന പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave a Reply