കളമശ്ശേരി : ജൂനിയർ വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ മെഡിക്കൽ കോളേജ് മൂന്നാം വർഷ വിദ്യാർഥി അറസ്റ്റിൽ. 22/10/24 തിയ്യതി തിരൂർ സ്വദേശിയും കളമശ്ശേരി മെഡിക്കൽ കോളേജ് 2 ആം വർഷ വിദ്യാർത്ഥിയായ അഭിൻദാസ്എന്നയാളെ സർബത്തു ഗ്ലാസ്സ്കൊണ്ടു കുത്തികൊലപ്പെടുത്താൻ ശ്രമിച്ചകേസിൽ കളമശ്ശേരി മെഡിക്കൽ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിയായ കമാൽ ഫാറൂഖ് S/o മുഹമ്മദ്, കോട്ടയിൽവീട്, ചിറയിൽപോസ്റ്റ്, നെടിയിപ്പുവില്ലേജ്, കൊണ്ടോട്ടിതാലൂക്, മലപ്പുറം എന്നയാളെ S.I സെബാസ്റ്റിയൻ ചാക്കോയുടെ നേതൃത്വത്തിൽ, A.S.I സെബാസ്റ്റിയൻ, SCPO അജ്മൽ, SCPO പ്രദീപ്, SCPO രതിൻ, CPO ജിജോ എന്നിവർ ചേർന്ന്അറസ്റ്ചെയ്തു. JFCM കളമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജൂനിയർ വിദ്യാർഥി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Leave a Reply