അമ്പലമേട് : ഡൊമസ്റ്റിക് വയലൻസ് ആക്ട് നിയമം ലംഘിച്ച് ഭാര്യയുടെയും മകളുടെയും സ്വൈരജീവിതത്തിന് ഭംഗം വരുത്തിയ കുന്നത്തുനാട് വില്ലേജ് എരുവേലിക്കര തളിശ്ശേരി വീട്ടിൽ അബ്ദുൽസലാം 55 വയസ്സ് എന്നയാളെ അമ്പലമേട് പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ജോസഫ്, അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭാര്യയുടെയും മക്കളുടെയോ സ്വൈര്യ ജീവിതത്തിന് ഭംഗം വരുത്തുകയോ മറ്റു യാതൊരു വിധത്തിലും ശല്യം ചെയ്യാനും പാടില്ല എന്ന ബഹു കോലഞ്ചേരി ഗ്രാമ ന്യായാലയ കോടതിയുടെ ഉത്തരവു നിലനിൽക്കെ ഇതിനു വിപരീതമായി ഉത്തരവു ലംഘിച്ച്തിനാണ് അറസ്റ്റ്, പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Leave a Reply