എറണാകുളം : സോഫ്റ്റ് വെയറിൽ തിരിമറി നടത്തി ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ പ്രതി കടവന്ത്ര സ്വദേശി നാഗരാജ് എന്നയാളെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന M/s Quick Convenience Store എന്ന സ്ഥാപനത്തിന്റെ Abad Marrine Plaza യിലെ സൂപ്പർമാർക്കറ്റിലെ Accounts ൻറായി ജോലിനോക്കിയിരുന്ന പ്രതിക്ക് ടി സ്ഥാപനത്തെ ചതി ചെയ്ത് പണം കൈവശപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ ടി സ്ഥാപനത്തിൽ നടക്കുന്ന Cash sales ,Software ൽ ദുർവിനിയോഗം ചെയ്ത് ആയതിൽ Editing നടത്തി Credits Sales ആക്കി മാറ്റി പണം കൈവശപ്പെടുത്തിയെടുത്ത് മൂന്നു വർഷമായി സ്ഥാപനത്തെ ചതി ചെയ്തുവന്ന് 20 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടാക്കിയ കാര്യത്തിനെ സെൻട്രൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവന്നതിൽ പ്രതി ചിലവന്നൂർ ഭാഗത്തുണ്ടെന്ന രഹസ്യ വിവരം ലഭിക്കുകയും പോലീസ് സ്ഥലത്ത് ചെന്ന് രാത്രി നടത്തിയ പരിശോധനയിൽ പ്രതിയായ Nagaraj, Age 26, S/o Subbu NK, VinayakNivas, Lane 14, Kadavanthra, Ernakulam, എന്നയാളെ കണ്ടെത്തി സ്റ്റേഷനിൽ കൂട്ടികൊണ്ട് വരികയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും കേസിലേക്ക് അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ സന്തോഷ്കുമാർ, അനൂപ് സി, ഇന്ദുചൂഡൻ, മനോജ് ബാവ, സിപിഓ സജി, സജിൽദേവ്, അനസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave a Reply