എറണാകുളം : നിർദരരായ തമിഴ് സ്ത്രീകളെ ജോലിക്ക് എന്ന വ്യാജേന സമീപിച്ച് ജോലിക്കായി കാറിൽ കയറ്റി കൊണ്ടുപോകുകയും മൂവാറ്റുപുഴ ഭാഗത്ത് വിജനമായ സ്ഥലത്ത് എത്തിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണമാലയും കമ്മലും ഫോണും കവർച്ച നടത്തിയ കേസിലെ പ്രതിയായ ഇടുക്കി ജില്ലയിലെ പീരുമേട് കരടിക്കുഴി സ്വദേശി പട്ടുമലയിൽ ചൂളപ്പറത്ത് വീട്ടിൽ സജീവാണ് സെൻട്രൽ പോലീസിന്റെ പിടിയിലായത്. തമിഴ് സ്ത്രീകളെ കയറ്റിക്കൊണ്ടുപോയ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കലൂരിൽ നിന്നും വാടകയ്ക്ക് എടുത്ത കാറാണെന്ന് മനസ്സിലാവുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാടകയ്ക്ക് എടുത്തതാണെന്നും പ്രതി എഡ്വിൻ ഷാജി എന്നയാളുടെ അഡ്രസ്സും ലൈസൻസും ഉപയോഗിച്ച് ചെന്നൈയിൽ OLA ഓൺലൈൻ ടാക്സി ഓടിച്ചു വരുന്നതായി കണ്ടെത്തുകയും ടിയാനെ നിരന്തരമായ നിരീക്ഷണത്തിലൂടെ പിന്തുടർന്ന് വരികയും ചെന്നൈയിൽ നിന്നും തൃശൂർ ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് തൃശ്ശൂരിൽ നിന്നും അതിസാഹസികമായി സെൻട്രൽ പോലീസ് പിടികൂടുകയായിരുന്നു. സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലും പ്രിൻസിപ്പൽ സബ്ഇൻസ്പെക്ടർ സന്തോഷ് കുമാർ , സബ് ഇൻസ്പെക്ടർ അനൂപ്, സി.പിഒ മാരായ ഉണ്ണികൃഷ്ണൻ , ശിഹാബ് , ഹരീഷ് ബാബു എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത് പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.
Leave a Reply