കൊച്ചി : ബാംഗ്ലൂരിൽ നിന്ന് വിൽപ്പനയാക്കായി കൊച്ചിയിൽ എത്തിച്ച MDMA യുമായി യുവാക്കൾ പിടിയിൽ. 1, Noufal.N.Age 35, S/O, Nasar, Mullath (H), NGO.Quarters, Thrikkakara 2, Shuhaib.S, Age 24, S/O, Shihab, Vettuvazhiyil(H), Avalookunnu.PO, South Aryad, Komalapuram, Alappuzha എന്നിവരെയാണ് കൊച്ചി സിറ്റി പോലിസ് പിടികൂടിയത്. കൊച്ചി സിറ്റി കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വിൽപ്പന തടയുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുദർശൻ IPS ന്റെ മേൽനോട്ടത്തിൽ നടത്തി വന്ന പരിശോധനകളുടെ ഭാഗമായി ചേരാനല്ലൂർ പോലീസ് പാർട്ടി ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനക്കിടെയാണ് ചേരാനല്ലൂർ, ഇടയക്കുന്നം ഭാഗത്ത് നിന്നും 72.15 ഗ്രാം MDMA യുമായി പ്രതികൾ പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് MDMA വാങ്ങി കൊണ്ടുവന്ന് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. ഇൻസ്പെക്ടർ വിനോദ് ആർ, എസ്ഐ സുനിൽ ജി, എസ്ഐ സാബു കെ കെ, എസ്ഐ ഷമീർ, എസ്സ്.സിപിഒമാരായ ഷിബു ജോസഫ്, ദിനൂപ്, പ്രശാന്ത്, ഹരികൂമാർ, സിപിഒ രതീഷ്, സിപിഒ ആന്റണി ടിനു, സിപിഒ രഞ്ജിപ്രിയ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave a Reply