മട്ടാഞ്ചേരി : മട്ടാഞ്ചേരി മഹാജനവാടി ഭാഗത്ത് താമസിക്കുന്ന യുവാവിനെ മ൪ദ്ദിച്ച് ചില്ല് കഷണം കൊണ്ട് കുത്തി ഗുരുതരമായി പരുക്കേല്പിച്ച് കൊലപ്പെടുത്താ൯ ശ്രമിച്ച കേസ്സിലെ പ്രതിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി മഹാജനവാടി ഭാഗത്ത് താമസിക്കുന്ന ഷിലാസ് എന്ന് വിളിക്കുന്ന മുഹമ്മദ് സഫീർ (24 വയസ്സ്) എന്നയാളാണ് അറസ്റ്റിലായത്. പരുക്കേറ്റ യുവാവും പ്രതിയും തമ്മിൽ വഴിയിൽ വെച്ച് തർക്കം ഉണ്ടായതിനെ തുടർന്ന് പ്രതി പരാതിക്കാരനായ യുവാവിന്റെ വീടിന് മുൻവശത്ത് വെച്ച് ചില്ലിന്റെ കഷണം ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് മട്ടാഞ്ചേരി പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയായ മുഹമ്മദ് സഫീർ പിടിയിലായത്. മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണര്‍ കിരൺ പി.ബി. IPS ന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് സ്റ്റേഷ൯ ഇന്സ്പെക്ട൪ ഷിബിൻ. കെ.എ യുടെ നേതൃത്വത്തില്‍ എസ്. ഐ. ജിമ്മി ജോസ്, രാജീവ് കെ.എം, എ എസ് ഐ സത്യൻ, ഗിരീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മാത്യു, മനീഷ്, അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, സജിത്ത്മോൻ എന്നിവരാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്. പിടിയാലായ മുഹമ്മദ് സഫീർ ഇതിനു മുൻപ് മയക്കുമരുന്ന്, അടിപിടി തുടങ്ങിയ പല കേസ്സുകളിലും പ്രതിയായിട്ടുള്ളയാളാണ്.
Leave a Reply