കരിമുകൾ : വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. രാജേഷ് 38 വയസ്സ് S/O രവി, രാജ് വിഹാർ, സമൃദ്ധി നഗർ, ഇടപ്പള്ളി എന്നയാളെയാണ് അമ്പലമേട് പോലീസ് അറസ്റ്റ് ചെയ്തത്. 27.11.2024 തീയതി പകൽ 1.45 മണിയോടെ കരിമുകൾ സ്വദേശിനിയായ വയോധിക കരിമുകൾ ബ്രഹ്മപുരം റോഡിലൂടെ മേച്ചിറപ്പാട്ട് ഭാഗത്തുളള വീട്ടിലേക്ക് നടന്നു പോയ സമയം പ്രതിയായ രാജേഷ് മാലപെട്ടിച്ച് കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെ അമ്പലമേട് പോലീസിൻറെ വളരെ ശക്തമായ ഇടപെടലിലൂടെ സംഭവം നടന്ന് അരമണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ തന്ത്രപരമായി പിടികൂടുകയായിരുന്നു. പ്രതിയായ രാജേഷ് BTech ബിരുദദാരിയാണ്. ഓൺലൈൻ ട്രേഡിംഗ് ആയി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളാണ് പ്രതിയെ ഈ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം .അമ്പലമേട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എയ്ൻ ബാബു, ജോസഫ്, അരുൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സോണി, അൻസാർ, പ്രഭലാൽ, സിവിൽ പോലീസ് ഓഫീസർമാരായ ഷിജുമോൻ, സുമേഷ് സി എസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Leave a Reply