കൊച്ചി : കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ. ഐനുൽ ഹക്ക് (37) S/o ഉസ്മാൻ, സമ്പാരി, നാഗൂർ, ബോർ ഗുളി, അസ്സാം, എന്നയാളെയാണ് കൊച്ചി സിറ്റി പോലിസ് പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നതിന് കഞ്ചാവ് കൊണ്ടുവരുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുദർശൻ IPS ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP K A അബ്ദുൽസലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപത്ത് നിന്നും 1.242 kg കഞ്ചാവുമായി പ്രതി പിടിയിലായത് .
Leave a Reply