കൊച്ചി : കാപ്പ നിയമ ലംഘനം നടത്തിയ പ്രതി പിടിയിൽ. Akhil Mukundhan, Age 33, S/O Mukundan, Varikkolil Parambu veedu, Martin Puram, Maradu village, Kanayannoor, Ernakulam എന്നയാളെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി മരട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുളളതിനെ തുടർന്ന് ടിയാനെതിരെ ബഹു കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാധിത്യ KAAPA പ്രകാരം കൊച്ചി സിറ്റി പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിരുന്നതാണ്. എന്നാൽ ആയത് ലംഘിച്ച് പ്രതി എറണാകുളം ബ്രോഡ് വേയിൽ സെന്റ് ഫ്രാൻസീസ് ചർച്ചിനു മുൻവശം വെച്ച് 01.12.2024 തിയതി കാണപ്പെടുകയും ടിയാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ സന്തോഷ് കുമാർ , സുരേഷ് യു കെ , സി.പിഒ മാരായ രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു
Leave a Reply