കൊച്ചി : വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. Deepak kumar , Age 22, S/o Sreedhar, Beruvanbadi ganjam, Odisha, 2. Shiba sethi Age 19, S/o Arun seth, Burupada Ganjam, Odisha എന്നിവരെയാണ് കൊച്ചി സിറ്റി പോലിസ് പിടികൂടിയത്. കൊച്ചി സിറ്റി കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വിൽപ്പന തടയുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ പുട്ട വിമലാദിത്യ IPS നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ സുദർശൻ IPS ന്റെ മേൽനോട്ടത്തിൽ നടത്തി വന്ന പരിശോധനകളുടെ ഭാഗമായി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണറിന്റെ നേതൃത്വത്തിലുളള കൊച്ചി സിറ്റി DANSAF ടീം എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനു സമീപം എൽസേബിയോസ് മാസ്റ്റർ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിൽ 8.148 കിലോ കഞ്ചാവുമായി പ്രതികൾ പിടിയിലായത്.
Leave a Reply