കൊച്ചി : മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഇർഫാൻ (22 വയസ്സ്) S/o ഫൈസൽ H.No. 6/204, സ്റ്റാർ ജംഗ്ഷൻ, മട്ടാഞ്ചേരി എന്നയാളെയാണ് ജയിലിലടച്ചത്. നിരവധി മയക്കുമരുന്ന് കേസ്സുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാൻ കൊച്ചിയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരിൽ ഒരാളാണ്. പല തവണ ജയിലില്‍ കിടന്നിട്ടുള്ള ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. തുടർന്ന് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ കെ.എസ് IPS ഇയാൾക്കെതിരെ PIT NDPS Act പ്രകാരമുള്ള നടപടികൾക്കായുള്ള റിപ്പോർട്ട് അഭ്യന്തര വകുപ്പിലേക്ക് അയച്ചത് പ്രകാരം, ഇയാളെ 1 വർഷ കാലത്തേക്ക് തടവിലാക്കുന്നതിന് അഭ്യന്തര വകുപ്പ് ഉത്തരവിടുകയായിരുന്നു. തുടർന്ന് മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണര്‍ കിരൺ പി ബി IPS ന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് സ്റ്റേഷ൯ ഇന്‍സ്പെക്ടര്‍ ഷിബിൻ കെ.എ യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ മധുസൂദനൻ എം.പി, ഷാജി. കെ.ജി, സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ, സിവിൽ പോലീസ് ഓഫീസർമാരായ ബേബിലാൽ, ഉമേഷ് ഉദയൻ, അനീഷ്, അഫ്സൽ, ശാലിനി എന്നിവർ ചേർന്ന് മുഹമ്മദ് ഇർഫാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ച് വരികയാണ്.
Leave a Reply