എറണാകുളം : നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം ജില്ല, തൃക്കാക്കര നോര്ത്ത് വില്ലേജ്, കളമശ്ശേരി, H.M.T കോളനി ഭാഗത്ത്, കുന്നത്തു (കൃഷ്ണകൃപ) വീട്ടിൽ അരവിന്ദാക്ഷൻ മകൻ വിഷ്ണു അരവിന്ദ് (വിഷ്ണു വിച്ചു) എന്നയാളെയാണ് കളമശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ബഹു. കൊച്ചി സിറ്റി പോലീസ് മേധാവിയുടെ അധികാര പരിധിയിൽ വരുന്ന കളമശ്ശേരി, ഏലൂർ, പാലാരിവട്ടം, ചേരാനല്ലുർ, തൃക്കാക്കര എളമക്കര, കൂടാതെ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ വരുന്ന കുന്നത്തുനാട്, എടത്തല, എന്നീ പോലീസ് സ്റ്റേഷനുകളുടെ അധികാര പരിധിയിലും നിയമവാഴ്ചക്ക് യാതൊരു വിലയും കല്പിക്കാതെ പൊതുജനങ്ങളിൽ ഭയപ്പാട് സൃഷ്ടിച്ച് കൊണ്ട് അവരുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്ന രീതിയിൽ കൊലപാതക ശ്രമം, പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്പിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുക. നിരന്തരം മാല പൊട്ടിച്ച് കവർച്ച നടത്തുക, മോഷണം തുടങ്ങിയ നിരവധി വകുപ്പുകൾ പ്രകാരമുളള കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെട്ട് വന്നതിനെ തുടർന്ന് ബഹു. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബഹു. ജില്ലാ കളക്ടര്‍ ഇയാൾക്കെതിരെ കരുതൽ തടങ്കൽ ഉത്തരവ് 3(1)KAA(P)A പുറപ്പെടുവിക്കുകയും തുടർന്ന് തൃക്കാക്കര അസ്സിസ്റ്റന്റ് കമ്മീഷണര്‍ ബേബി പി.വി യുടെ നിര്‍ദ്ദേശാനുസരണം കളമശ്ശേരി പോലീസ് ഇന്‍സ്പെക്ടർ ലത്തീഫ് M.B യുടെ നേതൃത്വത്തില്‍ എസ്.ഐ. വിഷ്ണു വി,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മാഹിന്‍ അബൂബക്കര്‍,ഷിബു,അരുൺ സുരേന്ദ്രൻ, ലിബിൻ കുമാർ എന്നിവരടങ്ങിയ പോലിസ് സംഘം അറസ്റ്റ് ചെയ്ത്, വിയ്യൂർ സെൻട്രൽ ജയിലില്‍ അടച്ചിട്ടുളളതാണ്. ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാദിത്യ IPS അറിയിച്ചു.
Leave a Reply