ഉദയംപേരൂർ : ഉദയംപേരൂരിൽ MDMA യുമായി യുവാവ് പിടിയിൽ. യുവാകൾക്കിടയിൽ ഉപയോഗത്തിനായി രാസ ലഹരി കൊണ്ടുവരുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 0.664 gm MDMA യുമായി ഉദയംപേരൂർ മാങ്കായി കവല ഒലിയിൽ വീട്ടിൽ ആൻസൻ ജോസ് (22,) എന്നയാളെയാണ് പിടികൂടിയത്. ഉദയംപേരൂർ മാങ്കായി കവല കൊട്ടൂർതാഴം റോഡ് ഭാഗത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത് . നാർക്കോട്ടിക് സെൽ ACP K A അബ്ദുൽസലാമിൻറെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.
Leave a Reply