കളമശ്ശേരി : പതിനൊന്ന് (11) വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 53 വർഷം കഠിന തടവും 5.1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ എറണാകുളം, തൃക്കാക്കര നോർത്ത് വില്ലേജ്, H. M. T കോളനിയിൽ, ആലക്കാപറമ്പിൽ വീട്ടിൽ സുധാകരൻ എ.പി (66) എന്നയാളെയാണ് ബഹു: ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2023 ലാണ് കേസിനസ്പദമായ സംഭവം നടന്നത്. കളമശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന വിബിൻ ദാസ്, ASI സുമേഷ്, എന്നിവർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ യമുന പി. ജി ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫിസർ ശ്രീജിഷ് ആർ പ്രോസിക്യൂഷൻ നടപടി ഏകോപിപ്പിച്ചു.
Leave a Reply