മട്ടാഞ്ചേരി : മട്ടാഞ്ചേരി സ്വദേശി രജീബ് (38 വയസ്സ്) എന്നയാളെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുളിക്കുന്ന സമയത്ത് ഫോണിൽ വീഡിയോ പകർത്തുവാൻ ശ്രമിച്ച കേസ്സിൽ ഇയാൾക്കെതിരെ POCSO ACT പ്രകാരം കേസ്സെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മട്ടാഞ്ചേരി പോലീസ് സ്റ്റേഷ൯ ഇൻസ്പെക്ട൪ ഷിബിൻ കെ എ യുടെ നേതൃത്വത്തില്‍ എസ്. ഐ. ജിമ്മി ജോസ്, എസ് ഐ സത്യൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽകുമാർ. പി. കെ, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, ശാലിനി എന്നിവരാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Leave a Reply