കളമശ്ശേരി : 8.670 കി.ഗ്രാം കഞ്ചാവുമായി വെസ്റ്റ്ബംഗാൾ സ്വദേശിയെ കളമശ്ശേരി പോലീസ് അറസ്റ്റ്ചെയ്തു. കളമശ്ശേരി , പള്ളിലാംകര, HMT യുടെ പുറകുവശം 11 നിലം പാടം ഭാഗത്ത് ഐരാപുരം വില്ലേജ് കീഴില്ലം ഭാഗത്തുള്ള ദേവകിസദനം വീട്ടിൽ സമിത്രൻ മകൻ ഷർണയുടെ ഉടമസ്ഥതയിലുള്ള ഗോഡൌണിൽ കഞ്ചാവ് നട്ടുവളർത്തി വിളവെടുത്ത് വരികയും ടി ഗോഡൌൺ പരിസരത്ത് 5 പൊതികളിലായി മൊത്തം 8.670 കി.ഗ്രാം മയക്കുമരുന്ന് ഇനത്തിൽപ്പെട്ട വില്പനക്കായി തയ്യാറാക്കിവച്ച കഞ്ചാവുമായി കേസിലെ രണ്ടാം പ്രതിയായ വെസ്റ്റ്ബംഗാൾ സ്വദേശിയായ മിനാജുൽ ശൈഖ് വയസ്സ് 28/25, S/o ജർമൻശൈഖ്, പടിക്കൽ ഗുദഗ്രാമം, സെൻട്രൽ കൊൽക്കത്ത എന്നയാളെ കളമശ്ശേരി പോലീസ്സ്റ്റേഷ൯ ഇൻസ്പെക്ടർ ലത്തീഫ്എം.ബിയുടെ നേതൃത്വത്തിൽ , SI എൽദോ, ASI രതീശൻ, ASI നജീബ്, SCPO അരുൺ സുരേന്ദ്രൻ, SCPO സിനുചന്ദ്രൻ, CPO മാഹിൻ അബൂബക്കർ, CPO ഷിബു, ഡ്രൈവർ ശരത് എന്നിവർ മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അതിസാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ്ചെയ്തു.
Leave a Reply