തിരുവനന്തപുരം: തിരുവനന്തപുരം പുളിമാത്ത് എന്ന സ്ഥലത്ത് സന്ധ്യ എന്ന യുവതി നടത്തിവരുന്ന KM Food Products എന്ന വനിത സംരഭത്തിന് 50 കോടി ലോൺ ശരിയാക്കിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എഗ്രിമെന്റ് പ്രകാരം സെയിൽസ് ഡീഡ് രജിസ്റ്റർ ചെയ്യുന്നതിന് ട്രഷറിയൽ അടക്കുന്നതിനാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 30,19000/ – രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികൾ പോലീസ് പിടിയിൽ. 05.01.2025 തീയതി യുവതി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത് തുടർന്ന് നടത്തിയ അന്വേഷണത്തിൽ 31.01.25 തീയതി ഈ കേസിലെ 1, 2 ഉും പ്രതികളായ Aneesh K K, Age 33, S/o Kareem, Karayikodath (H), Ponjassery P O, Aluva West Village, Ernakulam, Riyas, Age 48, S/o Ismail, Kidangapillil (H), Thandirikkal Jn, West Veliyathunadu, Karumaloor Village, Aluva, Ernakulam എന്നിവർ ആലുവ വെളിയത്തുനാട് ഭാഗത്തുണ്ടന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിന്റെ നിർദ്ദേശാനുസരണം എറണാകുളം സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ജോയിയുടെ മേൽ നോട്ടത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ അനൂപ് C, CPO മാരായ ഉണ്ണികൃഷ്ണൻ, ഷിഹാബ്, ഹരീഷ് ബാബു എന്നിവർ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്തു . സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ടിയാളുകൾ പലർക്കും ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടന്നും ടി സംഘത്തിൽ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. ആയതിലേക്ക് കൂടുതൽ അന്വേഷണം നടത്തിവരികയാണ് ടി കേസിലുൾപ്പെട്ട മറ്റ് പ്രതികളെ പോലീസ് അന്വേഷിച്ചുവരികയാണ്.
Leave a Reply