എറണാകുളം: സ്വകാര്യ ബസ്സിൽ പണം മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീ പിടിയിൽ. തമിഴ്നാട് മധുര, മീനടി തെരുവിൽ ശിവന്റെ ഭാര്യ 27 വയസ്സുള്ള മാരിയാണ് പിടിയിലായത്. 05.02.2025 തീയതി രാവിലെ പുതുവൈപ്പ് ബസ്‌സ്റ്റോപ്പിൽ നിന്നും എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലേക്ക് സ്വകാര്യ ബസ്സിൽ യാത്രചെയ്യുകയായിരുന്ന പരാതിക്കാരിയുടെ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന 35,000/- രൂപ അതേ ബസ്സിൽ യാത്ര ചെയ്തു വന്നിരുന്ന പ്രതി മോഷണം ചെയ്ത് എടുത്തു കൊണ്ട് പോകാൻ ശ്രമിക്കുകയും തുടർന്ന് ഓടി പോയ പ്രതിയെ പരാതിക്കാരിയുടെ സഹായത്തോടെ പോലിസ് പിടികൂടുകയായിരുന്നു. ഇവർക്കെതിരെ സമാനമായ രീതിയിൽ കേസുകൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ് . അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സന്തോഷ്, അനൂപ് ചാക്കോ, ഇന്ദുചൂഡൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷീജ എന്നിവരുടെ സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായത്.
സ്വകാര്യ ബസ്സിൽ പണം മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീ പിടിയിൽ

Leave a Reply